02:54am 28 October 2026
NEWS
മുഖ്യമന്ത്രിയുടെ മകള്‍ അഴിമതിപ്പണം കൈപ്പറ്റിയത് സി.പി.എം അംഗീകരിക്കണം മാത്യു കുഴല്‍നാടന്‍ എം.എല്‍.എ
16/06/2025  08:51 PM IST
സണ്ണി ലുക്കോസ്
മുഖ്യമന്ത്രിയുടെ മകള്‍ അഴിമതിപ്പണം കൈപ്പറ്റിയത് സി.പി.എം അംഗീകരിക്കണം മാത്യു കുഴല്‍നാടന്‍ എം.എല്‍.എ

നിലമ്പൂര്‍: എസ്.എഫ്.ഐ.ഒ. നല്‍കിയ കുറ്റപത്രത്തില്‍ കരിമണല്‍ കമ്പനിക്ക് സേവനങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മകള്‍ മൊഴിനല്‍കിയെന്ന് വ്യക്തമാക്കിയതോടെ മാസപ്പടിയായി ലഭിച്ച പണം അഴിമതിപ്പണമാണെന്ന് അംഗീകരിക്കാന്‍ സി.പി.എം. നേതൃത്വം തയ്യാറാവണമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.നിലമ്പൂരില്‍ യു.ഡി.എഫ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയുടെ മകള്‍ കമ്പനിക്ക് സേവനം നല്‍കിയിട്ടുണ്ടെന്നും അതിന്റെ പ്രതിഫലമാണ് കൈപ്പറ്റിയതെന്നുമായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം. ഒരു സേവനവും നല്‍കാതെയാണ് പണം നല്‍കിയതെന്ന് കമ്പനി ഉന്നത ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിരുന്നു. ഇപ്പോള്‍ എസ്.എഫ്.ഐ.ഒ. കുറ്റപത്രത്തില്‍ സേവനമൊന്നും നല്‍കിയില്ലെന്ന് മുഖ്യമന്ത്രിയുടെ മകള്‍ തന്നെ മൊഴി നല്‍കിയെന്ന് പുറത്തുവന്നതോടെ അഴിമതിപ്പണമാണ് കൈപ്പറ്റിയതെന്ന് വ്യക്തമായിരിക്കുകയാണ്.മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കാനായി ഉയര്‍ത്തിയ എല്ലാ വാദങ്ങളും തകര്‍ന്നടിഞ്ഞിരിക്കുകയാണെന്നും കുഴല്‍നാടന്‍ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img